Connect with us

Covid19

കൊവിഡ് 19 പ്രതിസന്ധി; സംസ്ഥാനത്ത് പരോളില്‍ പുറത്തിറങ്ങിയത് 1400 തടവുകാര്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരോള്‍ ഉദാരമാക്കിയതിന്റെ ആനുകൂല്യം ലഭിച്ചത് 1400 തടവുകാര്‍ക്ക്. 550 വിചാരണ തടവുകാരെയും 850 ശിക്ഷാ തടവുകാരെയുമാണ് വിവിധ ജയിലുകളില്‍ നിന്നും ജാമ്യത്തിലും പരോളിലും വിട്ടത്. ലോക്ക് ഡൗണ്‍ ഇനിയും നീട്ടുകയാണെങ്കില്‍ പുറത്തിറങ്ങിയവര്‍ക്ക് തിരിച്ചെത്താന്‍ കൂടുതല്‍ സമയം നല്‍കും. നിലവിലെ സാഹചര്യത്തില്‍ പരോള്‍ കൂടുതല്‍ ഉദാരമാക്കണമെന്ന് ജയില്‍ മേധാവി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ജയിലിലെ തിരക്ക് കുറയ്ക്കാന്‍ പരോള്‍ ഇനിയും ഉദാരമാക്കാനാണ് നീക്കമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു. ഇതിനായി മൂന്ന് ശുപാര്‍ശകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. 50 വയസ് കഴിഞ്ഞ സ്ത്രീ തടവുകാര്‍, 60 വയസു കഴിഞ്ഞ പുരുഷ തടവുകാര്‍, അടിയന്തര പരോളില്‍ പുറത്തിറങ്ങി പ്രശ്‌നങ്ങളുണ്ടാക്കാത്തവര്‍, മൂന്നില്‍ രണ്ട് കാലം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്കും പരോള്‍ അനുവദിക്കണമെന്നും വിട്ടയക്കണമെന്നും ജയില്‍ വകുപ്പ് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

Latest