Covid19
മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചയും വര്‍ക്ക് ഷോപ്പുകള്‍ രണ്ട് ദിവസവും തുറക്കാന്‍ അനുമതി

തിരുവനന്തപുരം | ലോക്ഡൗണില്‍ സംസ്ഥാനത്ത് ഏതാനും കടകള്‍ കൂടി തുറക്കുവാന്‍ അനുമതി. മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളിലും വര്‍ക്ക് ഷോപ്പുകളും സ്‌പെയര്‍ പാര്‍ട്‌സ് കടകളും ഞായര്‍, വ്യാഴം ദിവസങ്ങളിലും തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില അറിയിച്ചു.
ഫാനുകളും, എയര്‍കണ്ടീഷനറുകളും വില്‍പ്പന നടത്തുന്ന കടകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കുന്ന കാര്യം പരിശോധിക്കുന്നുണ്ട്. റജിസ്‌ട്രേഡ് ഇലക്ട്രീഷര്‍മാര്‍ക്ക് തകരാറുകള്‍ നന്നാക്കാനായി വീടുകകളില്‍ പോകാനും അനുമതി നല്‍കും. ഫഌറ്റുകളില്‍ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ നന്നാക്കാന്‍ പോകുന്നവര്‍ക്കും അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
---- facebook comment plugin here -----