Connect with us

Ongoing News

സഊദിയിൽ  24 മണിക്കൂറിനിടെ 121 പേർക്ക് കൂടി കൊവിഡ്; മരണ സംഖ്യ 38 ആയി ഉയർന്നു

Published

|

Last Updated

ദമാം | സഊദിയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 121 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് റിയാദിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,523 ആയി. ഇന്ന് മാത്രം നാലുപേർ മരണപ്പെടുകയും ചെയ്തു.  ഇതോടെ മരണ സംഖ്യ 38 ആയി. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 553 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ നിയന്ത്രങ്ങൾ പൂർണ്ണമായും പാലിക്കാണെന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ചവരുടെ വിവരങ്ങൾ ദിവസവും രണ്ടു സമയങ്ങളിലായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.

സഊദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, മക്ക, ജിദ്ദ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം  കൊവിഡ്  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ വിദേശികളിൽ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള ആശുപത്രികളിൽ എത്തി ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അന്തരാഷ്ട്ര വിമാന സർവീസുകൾ നിർത്തി വെച്ചതിനെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ കഴിയുന്ന സ്വദേശികൾക്ക് സഊദിയിലേക്ക് മടങ്ങുന്നതിനുള്ള  യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കാൻ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് വിദേശകാര്യ വകുപ്പിന് നിർദേശം നൽകി. വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് ക്വാറന്റൈൽ ചെയ്യുന്നതിനായി 11,000  ഹോട്ടൽ മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിൽ നിന്നും ഇവരെ നേരിട്ട് ഹോട്ടലുകളിലേക്കാണ് മാറ്റുക.

Latest