Connect with us

Covid19

കൊവിഡ്; എം പി ഫണ്ട് രണ്ടു വര്‍ഷത്തേക്കില്ല, പ്രധാന മന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനത്തിന്റെ ഫലമായുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാന മന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം കുറച്ചു. ശമ്പളത്തിന്റെ 30 ശതമാനമാണ് ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കു വെട്ടിക്കുറച്ചത്. ഇതിനു പുറമെ, രാഷ്ട്രപതിയും ഉപ രാഷ്ട്രപതിയും ശമ്പളത്തിന്റെ 30 ശതമാനം സഞ്ചിത നിധിയിലേക്കു സംഭാവന നല്‍കും. ഗവര്‍ണര്‍മാരും ശമ്പളത്തിന്റെ ഒരു ഭാഗം സംഭാവന ചെയ്യും. രണ്ടു വര്‍ഷത്തേക്ക് എം പി ഫണ്ടും ഉണ്ടാകില്ല. ഈയിനത്തിലെ 7,900 കോടി രൂപ സഞ്ചിത നിധിയിലേക്കു പോകും.

കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനങ്ങള്‍. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചത്.