Connect with us

Covid19

അമേരിക്ക നേരിടാന്‍ പോകുന്നത് പേള്‍ ഹാര്‍ബറിന് സമാനമായ ദുരന്തമെന്ന് ആരോഗ്യ വിദഗ്ദന്‍

Published

|

Last Updated

ന്യൂയോര്‍ക്ക് |  രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ നടത്തിയ പേള്‍ഹാര്‍ബര്‍ ആക്രമണം അമേരിക്കക്ക് നല്‍കിയത് വലിയ ദുരന്തമാണ്. ഇതിന് സമാനമായ സാഹചര്യമാണ് കൊവിഡിനെ തുടര്‍ന്ന് അടുത്ത ആഴ്ച അമേരിക്ക അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന് ആരോഗ്യ വിദഗ്ദന്റെ മുന്നറിയിപ്പ്. അടുത്ത ആഴ്ച അമേരിക്കയില്‍ ഏറെ മരണങ്ങളുണ്ടാകുമെന്നും അമേരിക്കന്‍ സര്‍ജനാണ് ജനറല്‍ ജെറോം ആദംസ് വിലയിരുത്തുന്നു.

“അടുത്ത ആഴ്ചയെന്നത് നമ്മെ സംബന്ധിച്ച്പേള്‍ഹാര്‍ബര്‍ നിമിഷങ്ങളായിരിക്കും. അത് നമ്മുടെ 9/11 നിമിഷം പോലായിരിക്കും- ജെറോം ആദംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ ജീവിതത്തിനിടയില്‍ അമേരിക്കക്കാര്‍ നേരിടുന്ന ഏറ്റവും കഷ്ടതയേറിയ നിമിഷങ്ങളാവും ഇനി വരാന്‍ പോകവുന്നത്. മരണനിരക്ക് കുത്തനെ ഉയരുന്നത് കുറക്കണമെങ്കില്‍ ഓരോരുത്തരും അവരവരുടെ കടമകള്‍ ചെയ്യേണ്ടതുണ്ട്.

അമേരിക്കന്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി അന്തോണി ഫൗസി ആവര്‍ത്തിച്ചതും വരാനിരിക്കുന്നത് ഏറ്റവും മോശമേറിയ ആഴ്ചയാണെന്നാണ്. രാജ്യംഏറ്റവും പ്രയാസമേറിയ ആഴ്ചയിലൂടെയാണ് കടന്നു പോകാനൊരുങ്ങുന്നതെന്നും ഇതിനെ താമസിയാതെ നമ്മള്‍ മറികടക്കുമെന്ന് ട്രംപും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇതിനകം 9647 പേര്‍ മരിച്ചു. 3.37 ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്.

 

Latest