Connect with us

Covid19

ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയം അടക്കാന്‍ 30 ദിവസത്തെ അധിക സമയം അനുവദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |പോളിസി ഉടമകള്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയം അടക്കാന്‍ ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ( ഐആര്‍ഡിഎഐ) 30 ദിവസത്തെ അധിക സമയംകൂടി അനുവദിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രീമിയം അടയ്‌ക്കേണ്ട തീയതി ഉള്ളവര്‍ക്ക് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്.

ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസികളുടെയും മോട്ടോര്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സിന്റെയും പ്രീമിയം അടയ്ക്കുന്നതിന് ഐആര്‍ഡിഎഐ ഇതിനകം അധിക സമയം നല്‍കിയിരുന്നു. ഏപ്രില്‍ 21 വരെയാണ് സമയം അനുവദിച്ചത്.

ലൈഫ് ഇന്‍ഷ്വറന്‍സ് കൗണ്‍സിലും ലൈഫ് ഇന്‍ഷുറര്‍മാരും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് 30 ദിവസത്തെ അധിക ഗ്രേസ് സമയം നല്‍കാന്‍ തീരുമാനമായത്.