Connect with us

Saudi Arabia

ജിദ്ദയില്‍ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ സമയം 24 മണിക്കൂറാക്കി

Published

|

Last Updated

ജിദ്ദ | ജിദ്ദയില്‍ കിലോ14, മഹജര്‍, ഗുലൈല്‍, കൊറിയാത്, കിലോ13, പെട്രോമിന്‍ ഭാഗങ്ങളില്‍കര്‍ഫ്യൂ സമയം 24 മണിക്കൂറാക്കി ദീര്‍ഘിപ്പിച്ചു . കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം. അതെസമയം അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും.

ആശുപത്രി, പണമിടപാടു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ഭക്ഷ്യ വസ്തുക്കള്‍ക്കായി ആളുകള്‍ക്ക് കര്‍ശന ഉപാധികളോടെ പുറത്തിറങ്ങാം. വൈകുന്നേരം മൂന്നു മണിവരെയാണ് അതിന് അനുവാദമുള്ളത്. കാറില്‍ രണ്ടിലധികം പേര്‍ പാടില്ല. കൂടുംബ സമേതം കുട്ടികളുമായി പുറത്തിറങ്ങാനും പാടില്ല.

Latest