Connect with us

Covid19

ആശങ്ക വേണ്ട: കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ക്ക് അധിക സമ്പര്‍ക്കമില്ല- കലക്ടര്‍

Published

|

Last Updated

കോഴിക്കോട് |  നിസാമുദ്ദീനിലെ തബ്ലീഹ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നാല് പേര്‍ക്ക് കോഴിക്കോട് രോഗം സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കലകടര്‍ സാംബശിവ റാവു. നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനത്തിന് പോയ നാല് പേരുടെയും റൂട്ട് മാപ്പ് ലഭിച്ചിട്ടുണ്ട്. ഇവരില്‍ മൂന്ന് പേര്‍ മാര്‍ച്ച് 22 ന് നവീന്‍ എക്സ്പ്രസിലാണ് തിരിച്ചുവന്നത്. ഒരാള്‍ മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്. ഇയാള്‍ നിസാമുദ്ദീന്‍ എക്സ്പ്രസിലായിരുന്നു വന്നത്. ഇവരിലൊരാള്‍ പന്നിയങ്കര സ്വദേശിയാണ്. രണ്ട് പേര്‍ കുറ്റ്യാടി സ്വദേശികളും ഒരാള്‍ പേരാമ്പ്ര സ്വദേശിയുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ദുബൈയില്‍ നിന്ന് നെടുമ്പാശ്ശേരിയിലാണ് വിമാനമിറങ്ങിയത്. ഇവിടെ നിന്ന് ടാക്‌സിയില്‍ നാദാപുരത്ത് പോവുകയായിരുന്നു. ഇവര്‍ അഞ്ച് പേര്‍ക്കും വലിയ സമ്പര്‍ക്കങ്ങള്‍ ഇല്ല. ഇവരുടെ കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണെന്നും കലക്ടര്‍ പറഞ്ഞു.

 

Latest