Connect with us

Saudi Arabia

സഊദിയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണം 34 ആയി

Published

|

Last Updated

ദമാം  | സഊദിയില്‍ കൊവിഡ്19 ബാധിച്ച് നാലുപേര്‍ കൂടി മരണപെട്ടതോടെ രാജ്യത്തെ മരണപ്പെട്ടവരുടെ എണ്ണം 34 ആയി.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 15 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ്ബാധിതരുടെ എണ്ണം 2,385 ആയി

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്കാണ് രോഗ ബാധാസ്ഥിതീകരിച്ചിരിക്കുന്നത് 53 %, സ്വദേശികളുടെ രോഗ ബാധ നിരക്ക് 47 % മാണ്, രോഗബാധിതരില്‍ ഇതുവരെ 488 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.1,863 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് റിയാദില്‍ നടത്തിയ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.  മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പറഞ്ഞു

ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയത് റിയാദിലുംജിദ്ദയിലുമാണ് 123 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്, മക്ക (114), ദമ്മാം (34), നജ്‌റാന്‍ (15),ത്വായിഫ് (13),ഖത്തീഫ് (13), ജിസാന്‍ (13),ബിഷ (12)അബഹ (8)അല്‍ ബഹ (4), മദീന (4),ഹുഫൂഫ് (3),ബുറൈദ (2)അറാര്‍ (2),അല്‍ഖോബാര്‍ , ദഹ്‌റാന്‍ , കുന്‍ഫുദ ,നാരിയ , ഖമീസ് മുശൈത്ത് എന്നിവിടിങ്ങളില്‍ ഓരോരുത്തരുമാണ് രോഗമുക്തി നേടിയിരിക്കുന്നത്,

ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഇരു ഹറമുകളിലും , ജിദ്ധയിലെ ഏഴു സ്ഥലങ്ങളിലും ഇരുപത്തി നാല് മണിക്കൂര്‍ കര്‍ഫ്യൂ തുടരുകയാണ്.രാജ്യത്തോടെ മറ്റ് പ്രവിശ്യകളിലും ഭാഗികമായ നിയന്ത്രണം തുടരുകയാണ്, കര്‍ഫ്യു ലംഘിക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ 10,000 റിയാലാണ് പിഴ ചുമത്തുന്നത് , നിയമം ലഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു