Connect with us

Covid19

കൊവിഡ് പ്രതിരോധം: മുന്‍ രാഷ്ട്രപതിമാരുമായും പ്രധാനമന്ത്രിമാരുമായും മോദി ചര്‍ച്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രിമാരുമായും രാഷ്ട്രപതിമാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ചര്‍ച്ച നടത്തി. മുന്‍ രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജി, പ്രതിഭ പാട്ടീല്‍, മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മന്‍മോഹന്‍സിംഗ്, ദേവ ഗൗഡ എന്നിവരെയാണ് മോദി ഫോണില്‍ ബന്ധപ്പെട്ടത്. സംഭാഷത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാട് ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്തതായുമാണ് വിവരം.

ഇതിന് പുറമെ വിവിധ കക്ഷി നേതാക്കളായ സോണിയാ ഗാന്ധി, മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, മമതാ ബാനര്‍ജി, നവീന്‍ പട്‌നായിക്, കെ.ചന്ദ്രശേഖര്‍ റാവു, എം കെ കെ സ്റ്റാലിന്‍, പ്രകാശ് സിംഗ് ബാദല്‍എന്നിവരുമായും മോദി ഫോണില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. വരുന്ന ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം ഒരു സര്‍വകക്ഷിയോഗവും പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്.