Kerala
മേപ്പാടിയില്‍ കുളത്തില്‍ വീണ കാട്ടാനകളെ രക്ഷിച്ചു

വയനാട് | മേപ്പാടിയില്‍ കുളത്തില്‍ വീണ രണ്ട് കാട്ടാനകളെ രക്ഷിച്ചു. കപ്പം കൊല്ലിയിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലുള്ള കുളത്തിലാണ് ഇന്ന് രാവിലെ ആനകള്‍ വീണത്. ആദ്യം വീണ ആനയെ പിടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ ആനയും കുളത്തില്‍ വീഴുകയായിരുന്നു. സംഭവം കണ്ട എസ്റ്റേറ്റിലെ ജീവനക്കാര്‍ മേപ്പാടി റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യാഗസ്ഥരും നാട്ടുകാരും ചേര്‍ന്നു നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് ആനകളെ കരകയറ്റാനായത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്കു ളത്തിന്റെ ഒരുഭാഗം ഇടിച്ച് നിരപ്പാക്കിയാണ് ആനകള്‍ക്ക് കയറിപ്പോകാനുള്ള വഴിയൊരുക്കിയത്. രക്ഷപ്പെട്ട ആനകള്‍ ചെമ്പ്ര വനമേഖലയിലേക്കു നീങ്ങി.
---- facebook comment plugin here -----