Connect with us

International

വാക്‌സിന്‍ പരീക്ഷിക്കേണ്ടത് ആഫ്രിക്കയിലെന്ന ഫ്രഞ്ച് ഡോക്ടര്‍മാരുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍

Published

|

Last Updated

പാരിസ് | കൊവിഡ് 19 വൈറസിനെതിരെ ഫ്രാന്‍സിലെ ഡോകടര്‍മാര്‍ വികസിപ്പിച്ച മരുന്ന് ആഫ്രിക്കയിലെ ജനങ്ങളില്‍ പരീക്ഷിക്കണമെന്ന പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ദ്രോഗ്ബയും എറ്റുവും രംഗത്ത്. ഫ്രഞ്ച് ആരോഗ്യ വിദഗ്ദര്‍ക്ക് ഇത്തരത്തില്‍ വംശീയ അഭിപ്രായം നടത്താന്‍ നാണമില്ലേയെന്ന് ചോദിച്ച താരങ്ങള്‍ ഇത്തരത്തില്‍ ഒരു നീക്കമുണ്ടായാല്‍ ചെറുക്കണമെന്നും അറിയിച്ചു.

ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ഫ്രാന്‍സില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദരായ പ്രൊഫസര്‍ ജീന്‍ പോള്‍ മിറാ, പ്രൊഫസര്‍ കാമിലെ ലോച്ച് എന്നിവരാണ് ആഫ്രിക്കാരായ ആളുകളില്‍ പുതിയ വാക്‌സിന്‍ പരീക്ഷിച്ച് നോക്കണമെന്ന പ്രസ്താവന നടത്തിയത്. നിലവില്‍ കൊവിഡിന് മരുന്നില്ല. ഇത് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ വിവിധ ശാസാത്രജ്ഞര്‍. ഏത് ടെസ്റ്റുകളാണെങ്കിലും അത് ആഫ്രിക്കയില്‍ നടത്തണമും ഇവര്‍ പറഞ്ഞിരുന്നു.

മുന്‍ സെനഗല്‍ താരം ഡെംബാ ബായാണ് ശാസ്ത്രജ്ഞരുടെ ഈ അഭിപ്രായം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. വെള്ളക്കാര്‍ ഇപ്പോഴും കരുതുന്നത് അവര്‍ മുകള്‍തട്ടിലുള്ളവരാണെന്നാണ്. ആഫ്രിക്കന്‍ ജനതക്കെതിരെ അവര്‍ വംശീയത മനപ്പൂര്‍വ്വം ഉയര്‍ത്തുകാണെന്നും ഡെംബാ ബ പറഞ്ഞു. വിമര്‍ശനം ഏറ്റെടുത്ത കാമറൂണ്‍ സ്‌ട്രൈക്കര്‍ സാമുവല്‍ എറ്റു ഇത്തരത്തില്‍ അഭിപ്രായം നടത്തിയ ആരോഗ്യ വിദഗ്ദര്‍ ചെകുത്താന്റെ മക്കളാണെ് പറഞ്ഞു. ആഫ്രിക്കയില്‍ ഒരു ടെസ്റ്റും നടക്കില്ല. അവര്‍ക്ക് കളിക്കാനുള്ള സ്ഥലമല്ലിതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ക്ക് വാക്‌സിന്‍ പരീക്ഷിക്കാന്‍ ആഫ്രിക്ക ലബോറട്ടറിയല്ലെന്ന് ഐവറികോസ്റ്റ് മുന്‍ ക്യാപ്റ്റന്‍ ദിദിയര്‍ ദ്രോഗ്ബ പറഞ്ഞു. ആഫ്രിക്കയെ കൊവിഡ് പ്രതിരോധിക്കുകയാണ് വേണ്ടത്. അല്ലാതെ മരുന്ന് പരീക്ഷിക്കാന്‍ ആഫ്രിക്കന്‍ ജനങ്ങളെ ഗിനി പന്നികളായി കാണുകയല്ല വേണ്ടെതെന്നും ദ്രോഗ്ബ പറഞ്ഞു.

 

 

Latest