Connect with us

Covid19

പുറത്ത് പോകുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണം: യുഎഇ ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ഷാര്‍ജ | പുറത്തുകടക്കുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം. കോവിഡ് 19 ന്റെ വ്യാപനത്തിനെതിരായ മുന്‍കരുതല്‍ നടപടയാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. ഫരീദ അല്‍ ഹുസാനി വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

യുഎഇ ആരോഗ്യ മന്ത്രാലയം ഏറ്റവും പുതിയ പഠനങ്ങളും അന്തര്‍ദ്ദേശീയ ശുപാര്‍ശകളും തുടര്‍ച്ചയായി പിന്തുടരുന്നുണ്ട്. ഇതിനെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നത്. ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ ചില കേസുകള്‍ പോസിറ്റീവായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡോ. ഫരീദ പറഞ്ഞു.

മെഡിക്കല്‍ മാസ്‌ക് ലഭ്യമല്ലെങ്കില്‍ പേപ്പര്‍ മാസ്‌കുകളോ കോട്ടണോ മിക്‌സ്ഡ് കോട്ടണോ കൊണ്ട് വീട്ടില്‍ നിര്‍മിക്കുന്ന മാസ്‌കുകളോ ഉപയോഗിക്കാം. ഇവ കൃത്യമായി കഴുകി വൃത്തിയാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം വിശദമാക്കി.

നേരത്തെ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നാണ് മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നത്. രാജ്യത്ത് 1505 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.