Connect with us

Covid19

ആളുകള്‍ കൈയടിച്ചാലോ, ദീപം തെളിയിച്ചാലോ കൊവിഡ് പ്രതിരോധമാകില്ല: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് പ്രതിരോധത്തിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നതിനായി നാളെ രാജ്യത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. കൊവിഡ് 19ന്റെ വ്യാപനം തടയാന്‍ വേണ്ട ടെസ്റ്റുകള്‍ രാജ്യം നടത്തിയിട്ടില്ല. സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ആളുകള്‍ കൈയടിക്കുന്നതും ദീപം തെളിയിക്കുന്നതുംകൊണ്ട് കൊവിഡ് പ്രതിരോധമാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പ്രേം ചന്ദ്ര മിശ്രയും പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫെബ്രുവരി മാസത്തില്‍ തന്നെ നടത്തിയ മുന്നറിയിപ്പിനെ എന്ത് കൊണ്ട് അവഗണിച്ചു. എന്ത് കൊണ്ട് ഒരു മാസം വൈകി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു എന്നായിരുന്നു പ്രേം ചന്ദ്ര മിശ ചോദിച്ചത്. ഇപ്പോള്‍ നടത്തുന്ന പരിപാടികളെല്ലാം അനാവശ്യമായതാണെന്നും വീടില്ലാത്തവരും ബാല്‍ക്കണിയില്ലാത്തവരും എങ്ങനെ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നും പ്രേം ചന്ദ്ര മിശ്ര ചോദിച്ചു.