Connect with us

Covid19

കൊവിഡ്: കുവൈത്തില്‍ ആദ്യ മരണം; മരിച്ചത് ഗുജറാത്ത് സ്വദേശി

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ആദ്യ കൊവിഡ് 19 മരണം സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഗുജറാത്ത് സ്വദേശിയായ 46കാരനാണ് മരിച്ചത്. പുതുതായി കുവൈത്തില്‍ 62 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചത്തോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 479 ആയി ഉയര്‍ന്നതായി ആരോഗ്യ ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

വൈറസ് ബാധയെ തുടര്‍ന്ന് കുവൈത്തിലെ ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവന്നെങ്കിലും പൊടുന്നനെ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കുവൈത്തില്‍ ഇതുവരെ രോഗബാധിതരില്‍ 93 പേര്‍ രോഗമുക്തരായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാ അറിയിച്ചു.

കുവൈത്തില്‍ ശനിയാഴ്ച രോഗം സ്ഥിതീകരിച്ചവരില്‍ 62 പേരില്‍ 50 പേരും ഇന്ത്യക്കാരാണ്. ഇത് പ്രവാസികള്‍ക്കിടയില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയും 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേരും ഇന്ത്യക്കാരായിരുന്നു. കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് രോഗം പടര്‍ന്നതോടെ ഇന്ത്യക്കാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ അധികൃതര്‍ നിരീക്ഷണത്തിലാക്കുകയാണ്. ഇവിടെ നിന്ന് താമസക്കാര്‍ക്ക് പുറത്ത് പോവുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest