Connect with us

Covid19

 ജര്‍മനി ഓര്‍ഡര്‍ ചെയ്ത മാസ്‌ക്കുകള്‍ അമേരിക്ക തട്ടിയെടുത്തു

Published

|

Last Updated

ബെര്‍ലിന്‍ |  കൊവിഡ് 19 മൂലം വിറങ്ങലിച്ച് നില്‍ക്കുന്ന ലോകത്തെ പ്രമുഖ മുതലാളിത്ത രാജ്യങ്ങള്‍ പ്രതിരോധ ഉപകരണങ്ങള്‍ക്കായി നെട്ടോട്ടമോടുന്നു. മാസ്‌ക്കുകള്‍ അടക്കമുള്ള സുരക്ഷാ ഉപകരങ്ങളുടെ ക്ഷാമം രാജ്യങ്ങള്‍ക്ക് ഇടയില്‍ തര്‍ക്കത്തിലേക്കും വഴിമാറുകയാണ്.

അമേരിക്കക്കെതിരെ ഗുരുതര ആരോപണവുമായി ജര്‍മനി രംഗത്തെത്തി കഴിഞ്ഞു. ജര്‍മനി ഓര്‍ഡര്‍ ചെയ്ത രണ്ട് ലക്ഷം എഫ് എഫ് പി2 മാസ്‌ക്കുകള്‍ അമേരിക്ക കടത്തിക്കൊണ്ടു പോയതായാണ് ജര്‍മനിയുടെ ആരോപണം. ജര്‍മന്‍ പോലീസിന് വേണ്ടിയായിരുന്നു മാസ്‌ക്കുകള്‍ ഓര്‍ഡര്‍ ചെയ്തത്. ചൈനയില്‍ നിന്നു വിമാനമാര്‍ഗം ജര്‍മനിയിലേക്ക് അയക്കേണ്ടിയിരുന്ന മാസ്‌ക്കുകള്‍ ബാങ്കോക്കില്‍ തടഞ്ഞ് അമേരിക്കയിലേക്ക് അയ്ക്കുകയായിരുന്നുവെന്നാണ് ജര്‍മനി ആരോപിക്കുന്നത്.

അമേരിക്കന്‍ കമ്പനിയായ 3എമ്മിനു വേണ്ടി ഒരു ചൈനീസ് കമ്പനിയാണ് മാസ്‌ക് നിര്‍മിച്ചു നല്‍കുന്നത് . നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ അത് വിദേശരാജ്യങ്ങള്‍ക്ക് വില്‍ക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു.

മാസ്‌ക്കുകള്‍ യു എസിലേക്ക് വഴിതിരിച്ചു വിട്ടതായി ആരോപിച്ച ബെര്‍ലിന്‍ ആഭ്യന്തര മന്ത്രി ആന്‍ഡ്രിയാസ് ജീസെല്‍ “ആധുനിക കാലത്തെ കൊള്ള” എന്നാണ് ഇതിനം വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ ട്രംപ് ഭരണകൂടം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍യൂറോപ്പിലെ പങ്കാളികളോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Latest