Connect with us

Uae

നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം അരുതെന്ന് അബുദാബി പോലീസ്

Published

|

Last Updated

അബുദാബി  | അഭ്യൂഹങ്ങള്‍ പരത്തുന്നതില്‍ നിന്നും നവമാധ്യമങ്ങളിലൂടെ അടിസ്ഥാന രഹിതമായ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഫെഡറല്‍ പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ (198) പ്രകാരം ഒരു വര്‍ഷത്തില്‍ കുറയാതെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

സമൂഹത്തില്‍ ഇത്തരത്തിലുള്ള വസ്തു നിഷ്ടമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഉത്കണ്ഠയും ഭയവും സൃഷ്ടിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഏതു സന്ദേശവും കൈമാറുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഉറപ്പ് വരുത്തണം. പോലീസിന്റെയും മറ്റു ഔദ്യോഗിക വെബ്‌സൈറ്റുകളിലും ശരിയായ വിവരങ്ങള്‍ ലഭ്യമാണെന്നും അബുദാബി പോലീസ് കൂട്ടിച്ചേര്‍ത്തു.

Latest