Gulf
അബൂദബി ബിഗ് ടിക്കറ്റ്; മലയാളി സുഹൃത്തുക്കള്‍ക്ക് രണ്ട് കോടി ദിര്‍ഹം സമ്മാനം


ജിജേഷ് കൊറോതന്‍, ഷാജഹാന്‍ കുട്ടിക്കട്ടയില്‍, ഷനോജ് ബാലകൃഷ്ണന്‍
അബൂദബി | അബൂദബി അന്തരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികളായ സ്‌നേഹിതന്മാര്‍ക്ക് രണ്ട് കോടി ദിര്‍ഹം സമ്മാനം. റാസല്‍ഖൈമയിലെ സ്വകര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന കണ്ണൂര്‍ കുത്തുപറമ്പ് ആയിരം തെങ്ങ് സ്വദേശി ജിജേഷ് കൊറോതന്‍, തൃശൂര്‍ കേച്ചേരി സ്വദേശി ഷനോജ് ബാലകൃഷ്ണന്‍, മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി ഷാജഹാന്‍ കുട്ടിക്കട്ടയില്‍ എന്നിവര്‍ക്കാണ് ഒന്നാം സമ്മാനമായ 20 മില്യണ്‍ അഥവാ രണ്ട് കോടി ദിര്‍ഹം ലഭിച്ചത്.
ഒരേ കമ്പനിയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന മൂന്ന് പേരും കഴിഞ്ഞ അഞ്ചു പ്രാവശ്യമായി തുടരെ ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. നറുക്കെടുപ്പില്‍ ലഭിച്ച സമ്മാന തുക യു എ ഇയില്‍ ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ നിക്ഷേപിക്കാനാണ് മൂവരുടെയും ഉദ്ദേശം. എന്നാല്‍ കൂടുതല്‍ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടില്ലെന്ന് ജിജേഷ് വ്യക്തമാക്കി.