Connect with us

Covid19

ലോക്ക്ഡൗണ്‍ ലംഘിച്ച് കെ സുരേന്ദ്രന്റെ തിരുവനന്തപുരം യാത്ര വിവാദത്തില്‍

Published

|

Last Updated

കോഴിക്കോട് |  രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ക്രമാതീതമായി ഉയരുന്നതിനിടെ കേന്ദ്രം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ യാത്ര വിവാദത്തില്‍. മാര്‍ച്ച് 24 ന് കോഴിക്കോട്ടെ വസതിയിലായിരുന്ന സുരേന്ദ്രന്‍ വ്യാഴാഴ്ച തിരുവനന്തപുരത്തെത്തി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. ഡി ജി പിയുടെ അനുമതിയോടെയാണ് താന്‍ യാത്ര ചെയ്തതെന്നാണ് സുരേന്ദ്രന്റെ വിശദീകരണം.

എന്നാല്‍ സുരേന്ദ്രന്‍ യാത്ര ചെയ്തത് സേവാ ഭാരതിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരില്‍ യാത്രാ പെര്‍മിറ്റ് സംഘടിപ്പിച്ച വാഹനത്തിലായിരുന്നുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച വിവരം. ചാരിറ്റി പ്രവര്‍ത്തനത്തിനുള്ള വാഹനത്തിനാണ് അനുമതി നല്‍കിയതെന്നും ഇതില്‍ സുരേന്ദ്രന്‍ തിരുവനന്തപുരത്തേക്ക് പാേയത് നിയമവിരുദ്ധമാണെന്നുമാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ കാലയളവില്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നിരിക്കെ ഇതെല്ലാം അട്ടിമറിച്ച് കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ യാത്ര ചെയ്യുകയായിരുന്നു സുരേന്ദ്രന്‍.

കൊവിഡ് തീവ്രബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ജില്ലയാണ് കോഴിക്കോട് . ഇവിടെ നിന്നും ഒരു കാരണവശാലും മറ്റൊരു ജില്ലയിലേക്ക് പോലീസ് യാത്ര അനുമതി ആര്‍ക്കും നല്‍കുന്നില്ല. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്. തിരുവനന്തപുരത്ത് ചികിത്സക്കെത്താന്‍ പോലും യാത്ര വിലക്ക് കാരണം വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ ബുദ്ധിമുട്ടുമ്പോള്‍ എല്ലാ വിലക്കും ലംഘിച്ചുള്ള സുരേന്ദ്രന്റെ യാത്ര പോലീസില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest