Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; എട്ട് പേര്‍ കാസര്‍കോട്ടുകാര്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എട്ട് പേര്‍ കാസര്‍കോട്, അഞ്ച് പേര്‍ ഇടുക്കി, രണ്ട് പേര്‍ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതുവരെ 286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇപ്പോള്‍ 256 പേര്‍ ചികിത്സയില്‍ കഴിയുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് 1,65,934 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. 145 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8,456 സാമ്പിള്‍ പരിശോധിച്ചതില്‍ 7,622 എണ്ണം നഗറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് പോസിറ്റീവായത് ഉള്‍പ്പെടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 200 വേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. 7 പേര്‍ വിദേശ പൗരന്മാരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ നിസാമുദ്ദീനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്നാണ് വന്നത്. ഇതുവരെ 28 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തരുടെ റിസല്‍ട്ട് നെഗറ്റീവായെന്നും രോഗം മാറിയവരില്‍ നാല് പേര്‍ വിദേശികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതൽ ടെസ്റ്റിങ് സംവിധാനങ്ങൾക്ക് അനുമതി നൽകണം. കേരളത്തിൽ റാപിഡ് ടെസ്റ്റ് നടത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്തു നല്ല രീതിയിൽ സന്നദ്ധ പ്രവർത്തരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച എൻസിസി, എൻഎസ്എസ് വോളണ്ടിയർമാർക്കു കൂടി ഇതിന്റെ ഭാഗമാകാം. കോവിഡ് ആശുപത്രികൾ തുടങ്ങാൻ വലിയ തുക ആവശ്യമാണ്. ഇതു ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്ന് അനുവദിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്ത് ഏഴ് സ്ഥലങ്ങളെ തീവ്രബാധിത പ്രദേശങ്ങളായി കണക്കാക്കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍, പത്തനം തിട്ട മലപ്പുറം ജില്ലകളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

Latest