Connect with us

Kerala

ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം; സ്‌റ്റേ ഉത്തരവ് സര്‍ക്കാറിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | വിത്‌ഡ്രോവല്‍ സിന്‍ഡ്രോം കാണിക്കുന്ന മദ്യാസക്തര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അശാസ്ത്രീയമായ ഉത്തരവിറക്കിയ സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ലോകത്ത് ഒരിടത്തും ആരും സ്വീകരിക്കാത്ത നടപടിയാണ് സര്‍ക്കാരിന്റെത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം പ്രഹസനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുമ്പ് നല്‍കിക്കൊണ്ടിരുന്ന റേഷന്‍ മാത്രമാണ് സൗജന്യ റേഷനെന്ന പേരില്‍ ഇപ്പോഴും നല്‍കുന്നത്.

നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് എത്തിയവരെ കൊവിഡിന്റെ പേരില്‍ അധിക്ഷേപിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. രോഗം പകര്‍ന്നു കിട്ടുമെന്ന് അറിയാതെയാണ് അവര്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തത്.
അധിക്ഷേപം നടത്തുവര്‍ മനുഷ്യത്വത്തിന് നിരക്കാത്ത സമീപനമാണ് സ്വീകരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല.