Connect with us

Covid19

ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയയാള്‍

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ധാരാവിയിലെ ചേരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയയാള്‍. ബാലികാ നഗര്‍ സ്വദേശിയായ 56കാരനാണ് മരിച്ചത്. വൈറസ് ബാധയേറ്റതിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 23നാണ് ഇദ്ദേഹം മുംബൈയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയത്. മാര്‍ച്ച് 29 ന് ഗുരുതരാവസ്ഥയില്‍ സയനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന്റെ ബന്ധുക്കളായ ഏഴ് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്രവങ്ങള്‍ ഇന്ന് പരിശോധനക്കയക്കും. ഇദ്ദേഹം താമസിച്ച ഭാഗത്തെ എട്ട് കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനിടെ, നിസാമുദ്ദീനില്‍ നിന്നെത്തിയ മൂന്ന് പേര്‍ കൂടി തെലങ്കാനയില്‍ കൊവിഡ് ബാധിച്ചു മരിച്ചു.

Latest