Connect with us

Covid19

രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പിന് ആരും തുനിയേണ്ട: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | രോഗ കാലത്ത് വര്‍ഗീയ വിളവെടുപ്പു നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് കൊവിഡ് വൈറസ് ബാധിച്ചതുമായി ബന്ധപ്പെട്ട് അസഹിഷ്ണുതയോടെയുള്ള പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രത്യേക ഉദ്ദേശ്യത്തോടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് അനുവദിക്കാനാകില്ല. മതം നോക്കി ബാധിക്കുന്ന ഒന്നല്ല കൊവിഡ് വൈറസ്. ഒറ്റക്കെട്ടായി നിന്ന് ജാഗ്രത പാലിക്കാനാണ് നമ്മുടെ സമൂഹം ഇതുവരെ ശ്രദ്ധിച്ചത്. അത് അങ്ങനെതന്നെ തുടരണം. സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ ഒഴിവാക്കിയ എല്ലാ വിഭാഗങ്ങളുടെയും നടപടി പ്രത്യേകം ഓര്‍ക്കേണ്ടതാണെന്നും അതിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട് പ്രത്യേക ഭയപ്പാട് വേണ്ട. സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ നിരീക്ഷണത്തിലാണ്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം വരുന്നതിന് മുമ്പു തന്നെ വിഷയത്തില്‍സംസ്ഥാനം ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ പങ്കെടുത്ത 280 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നു മാത്രം 138 പേര്‍ക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്.

 

Latest