Connect with us

Covid19

കൊവിഡ് നിയന്ത്രണം: പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് നിയന്ത്രണ നടപടികളും ലോക്ഡൗണ്‍ ഉള്‍പ്പെടെ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വ്യാഴാഴ്ച മുഴുവന്‍ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണുക.

രാവിലെ 11 മണിയോടെയാണ് യോഗം. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി കഴിഞ്ഞ മാസം 20 ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയിരുന്നു.