Connect with us

Covid19

സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം; ജീവനക്കാരുടെ പ്രതികരണത്തിന് ശേഷം തുടര്‍ നടപടി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വൈറസ് ബാധയുടെപശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള സാലറി ചാലഞ്ചിന് മന്ത്രിസയുടെ അംഗീകാരം. ജീവനക്കാരുടെ പ്രതികരണം തേടിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുക. അതേസമയം എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.നിശ്ചിത തുകക്ക് മുകളില്‍ ശമ്പളം വാങ്ങുന്നവരില്‍നിന്നും ഇത് ഈടാക്കിയാല്‍ മതിയെന്ന നിര്‍ദേശവും വന്നിട്ടുണ്ട്.

എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും തീരുമാനമായി. മുഖ്യന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഇതിനകംതന്നെ ഒരു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.

സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ ശമ്പളം മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ മാതൃകയില്‍ വെട്ടിക്കുറയ്ക്കുന്നതും ആലോചനയുണ്ട്. എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയില്‍ എത്തുമെന്ന് ഉറപ്പു വരുത്താനാണിത്.2018ലെ പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. 2018ലെ സാലറി ചലഞ്ചില്‍നിന്ന് 40 ശതമാനം ജീവനക്കാര്‍ വിട്ടുനിന്നിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ജീവനക്കാരുടെ സംഘടനകള്‍ സാലറി ചലഞ്ച് തത്ത്വത്തില്‍ അംഗീകരിച്ചതിനാല്‍ ഭൂരിഭാഗം ജീവനക്കാരും സ്വമേധയാ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. തെലങ്കാന, ആന്ധപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ജീവനക്കാരുടെ ശമ്പളം ഇതിനകം വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Latest