National
രാജ്യത്ത് പാചക വാതക വില കുറച്ചു;പുതിയ വില ഇന്നു മുതല്‍

ന്യൂഡല്‍ഹി | രാജ്യത്ത് പാചകാവശ്യത്തിനുള്ള വാതകത്തിന്റെ വില കുറച്ചു. ഗാര്‍ഹിക ഉപഭോക്താക്കളുടെ സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കുറഞ്ഞത്. 734 രൂപയാണ് ഇന്നത്തെ വില. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസ കുറഞ്ഞു. 1274 രൂപ 50 പൈസയാണ് ഇന്നത്തെ വില.
പുതിയ വില ഇന്നു മുതല്‍ നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ഇന്ത്യന്‍ വിപണിയിലും വില കുറയാന്‍ കാരണം. 2019 ഓഗസ്റ്റിന് ശേഷം, എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചത് കഴിഞ്ഞ മാസമാണ്. മാര്‍ച്ചിന് മുമ്പ്, ആറ് മാസത്തിനിടെ ആറ് തവണ വില കൂട്ടിയിരുന്നു. അമ്പത് ശതമാനം വിലവര്‍ദ്ധനയാണ് അതുവരെ ഉണ്ടായത്.ഇതില്‍ത്തന്നെ ഫെബ്രുവരിയില്‍ ഒറ്റയടിക്ക് 146 രൂപയാണ് ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂടിയത്.
---- facebook comment plugin here -----