Connect with us

Covid19

ആഗോളതലത്തില്‍ കൊവിഡ് മരണം 40,000 കവിഞ്ഞു; ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയില്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് ലൈറസ് ബാധയില്‍ ലോകത്താകെ മരിച്ചവരുടെ എണ്ണം 40,000 കടന്നു. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമാണ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്. ലോകരാജ്യങ്ങളില്‍ ഇതുവരെ 8,23,194 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,74,332 പേര്‍ രോഗമുക്തരായി .

അമേരിക്കയില്‍ ചൊവ്വാഴ്ച 10000 പേര്‍ക്കുകൂടി പുതുതായി രോഗബാധ കണ്ടെത്തി. ഇതോടെ ഇവിടത്തെ രോഗബാധിതരുടെ എണ്ണം 1,74,750 ആയി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച രാജ്യം ഇതോടെ അമേരിക്കയായി. 3,402 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.

ഇറ്റലിയില്‍ മരണം 12,000 കടന്നു. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആഴ്ചകള്‍ പിന്നിട്ടിട്ടും രോഗബാധ നിയന്ത്രിക്കാനാകാത്തത് ഇറ്റലിയെ ആശങ്കയുടെ മുള്‍മുനയിലാക്കുന്നുണ്ട്. ഇതുവരെ 12,428 പേരാണ് ഇറ്റലിയില്‍ മരിച്ചത്.

സ്‌പെയിനിലും രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ട്. ഇന്നുമാത്രം ഇവിടെ 6000ത്തില്‍ അധികം പേര്‍ക്ക് രോഗബാധ കണ്ടെത്തി. 8269 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്.
ജര്‍മനിയില്‍ പുതുതായി 1295 പേര്‍ക്ക് രോഗബാധ കണ്ടെത്തി. 68000ത്തില്‍ അധികംപേര്‍ക്ക് ഇതുവരെ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും പുതുതായി രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ട്.

കോവിഡ് ബാധയുടെ ഉത്ഭവകേന്ദ്രമായ ചൈനയില്‍ നൂറില്‍ താഴെ മാത്രമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. അഞ്ചുപേരാണ് ചൊവ്വാഴ്ച ചൈനയില്‍ മരിച്ചത്.

Latest