Connect with us

Saudi Arabia

എണ്ണ വില തകര്‍ച്ച : എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളെ പിന്തുണക്കുക - സഊദി അറാംകോ

Published

|

Last Updated

മനാമ  | ഏപ്രില്‍ ആദ്യ വരം മുതല്‍ പ്രതിദിനം 12 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനം ഉയര്‍ത്താനുള്ള പദ്ധതികളെ പിന്തുണയ്ക്കാന്‍ സഊദിയിലെ എണ്ണ കമ്പനിയായ സഊദി അറാംകോ പ്രധാന ഊര്‍ജ്ജ സേവന കമ്പനികളോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു

നിലവിലെ ഉത്പാദന ശേഷി 13 ദശലക്ഷം ബിപിഡി ആയി ഉയര്‍ത്താന്‍ സഹായിക്കുന്നതിന് “തൊഴില്‍ ശക്തിയും ഉപകരണങ്ങളും ഉള്‍പ്പെടെ ആവശ്യമായ വിഭവങ്ങള്‍ ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്”.

ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം ഉത്പാദന രാജ്യങ്ങളും (ഒപെക്) റഷ്യയുയും തമ്മില്‍ അടുത്ത മൂന്ന് മാസത്തേക് എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നതിനുള്ള കരാറില്‍ നിന്ന് റഷ്യ പിന്‍മാറിയതിനെ തുടര്‍ന്ന് സഊദി അറേബ്യ ക്രൂഡ് വിതരണവും കയറ്റുമതിയും കുത്തനെ ഉയര്‍ത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു

ലോകത്തിലെ ഏറ്റവും മികച്ച എണ്ണ കയറ്റുമതിക്കാരായ സഊദിയുടെ വിതരണവും സാമ്പത്തിക ഭദ്രതയും ഉപയോഗിച്ച് ദീര്‍ഘകാലത്തേക്ക് എണ്ണ മേഖലയിലെ നിലവിലെ വിലക്കുറവ് അതിജയിക്കാനുള്ള പദ്ധതികള്‍ ഒപെകിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ് .ഈ വര്‍ഷം ആദ്യവാരത്തിലുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കിനുശേഷം എണ്ണവിലയുടെ 70% നഷ്ടപ്പെട്ടിരിക്കുന്നത് ഇത് പ്രധാനമായും ഉല്‍പാദനം വെട്ടിക്കുറയ്ക്കാനുള്ള ഇടപാടിന്റെ തകര്‍ച്ചയും കൊറോണ വൈറസിന്റെ വ്യാപനവുമാണ് തിരിച്ചടിയായത് .നിലവിലെ എണ്ണ ഉത്പാദനം കുറക്കുന്നതിനുള്ള കരാര്‍ അവസാനിച്ചതോടെ 2.1 ദശലക്ഷം ബിപിഡി എണ്ണ ഉല്‍പാദനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്