Connect with us

Covid19

ഇറാനില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 44,000 കവിഞ്ഞു; 3,703 പേരുടെ നില ഗുരുതരം

Published

|

Last Updated

ടെഹ്‌റാന്‍  | ഇറാനില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്, പുതുതായി 3,111 പേര്‍ക്കാണ് കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 44,606 ആയി ഉയര്‍ന്നിട്ടുണ്ട് .

കഴിഞ്ഞ 24 മണിക്കൂറിനിടെ 141 പേരാണ് രോഗബാധിതരായി മരണപ്പെട്ടത് .ഇതോടെ രാജ്യത്തെ മരണ സംഖ്യ 2,898 ആയി.രോഗബാധിതരില്‍ 3,703 പേരുടെ നില ഗുരുതരമാണെന്നും ,14,656 രോഗമുക്തിനേടിയതായും ഇറാന്‍ ആരോഗ്യ മന്ത്രാലയ വക്താവ് കിയാനുഷ് ജഹാന്‍പൂര്‍ പറഞ്ഞു.