Connect with us

Covid19

തമിഴ്‌നാട്ടില്‍ തബ്‌‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ചെന്നൈ | ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 50 തമിഴ്‌നാട് സ്വദേശികള്‍ക്ക്‌
കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത 1,500 തമിഴ്‌നാട് സ്വദേശികളില്‍ 1130 പേര്‍ മാത്രമാണ് സംസ്ഥാനത്തേക്ക് തിരികെ എത്തിയതെന്നും് ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് പറഞ്ഞു. ബാക്കിയുളളവര്‍ ഡല്‍ഹിയില്‍ തന്നെ കഴിയുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തിരികെയെത്തിയ 1130 പേരില്‍ 515പേരെ കണ്ടെത്താന്‍ സാധിച്ചു. ഇവരില്‍ അമ്പതുപേരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്നും ബീലാ രാജേഷ് പറഞ്ഞു. മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയവരെ കൂടാതെ അഞ്ചുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124 ആയതായും ബീലാ രാജേഷ് വ്യക്തമാക്കി

Latest