Connect with us

Covid19

കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന മലയാളി നഴ്‌സ്മാരുടെ സുരക്ഷാ വിഷയങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി നഴ്‌സുമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലരും രോഗഭീതികൊണ്ട് സര്‍ക്കാരിനെ ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡല്‍ഹിയില്‍, മുംബൈ എന്നിവിടങ്ങളില്‍നിന്നു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍, നഴ്‌സുമാര്‍ രോഗ ഭീതികൊണ്ട് വിളിക്കുന്നുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ മാത്രമല്ല, ലോക രാഷ്ട്രങ്ങളുടെ വിവിധ ഭാഗങ്ങളില്‍ തന്നെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലയാളി സാന്നിധ്യം പ്രത്യേകിച്ച് മലയാളി നഴ്‌സുമാരുടെ സാന്നിധ്യം വളരെ വലുതാണ്. അവരില്‍ പലരുമാണ് തങ്ങളുടെ ആശങ്ക വിളിച്ചു പറയുന്നത്. അവരുടെ സുരക്ഷ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു