Connect with us

Covid19

നിസാമുദീനില്‍ തബ്‌ലീഗ്‌സമ്മേളനത്തില്‍ പങ്കെടുത്ത 45 മലയാളികളെ തിരിച്ചറിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | നിസാമുദീനില്‍ തബ്‌ലീഗ്‌
സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത 45 പേരെ തിരിച്ചറിഞ്ഞു.ഏഴ് ജില്ലകളില്‍നിന്നുള്ളവരെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. പത്തനംതിട്ട -14, ആലപ്പുഴ -8, കോഴിക്കോട് – 6, ഇടുക്കി- 5, പാലക്കാട് -4, മലപ്പുറം -4, തിരുവനന്തപുരം – 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.മതസമ്മേളനത്തില്‍ പങ്കെടുത്ത ആകെ 1,830 പേരെ തിരിച്ചറിഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഡല്‍ഹിയില്‍ ഹസ്‌റത് നിസാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദില്‍ വച്ച് മാര്‍ച്ച് 13 നും 15 നും ഇടയില്‍ നടന്ന തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത ആറ് പേര്‍ മരിച്ചിരുന്നു. ഇതോടെയാണ് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. വിവധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് പുറമെ വിദേശത്തുനിന്നുള്ളവരും ഇതില്‍ പങ്കെടുത്തിരുന്നു

ഡല്‍ഹിയില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കശ്മീരില്‍ കോവിഡ് സ്ഥിരീകരിച്ച 37 പേരില്‍ 18 ഉം സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 1,034 പേരെ മര്‍ക്കസ് കെട്ടിടത്തില്‍നിന്നു പുറത്തെത്തിച്ചു. 334 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 700 പേര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലാണ്.

---- facebook comment plugin here -----

Latest