Connect with us

Covid19

കൊവിഡ് പ്രതിരോധ നടപടികളുടെ ഏകോപന ചുമതല ഡോ. വിശ്വാസ് മേത്തക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഏകോപന ചുമതല ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തക്കു നല്‍കി ഉത്തരവ്. ചീഫ് സെക്രട്ടറി ടോം ജോസ് ആണ് ഉത്തരവു പുറപ്പെടുവിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സെക്രട്ടറിമാരെയും വകുപ്പ് മേധാവികളെയും ഏകോപിപ്പിക്കുക, അതാത് അവസരങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് വിശ്വാസ് മേത്തയുടെ കര്‍ത്തവ്യം. കൊവിഡുമായി ബന്ധപ്പെട്ട ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ടു ചെയ്യും.

2005ലെ ദുരന്ത നിവാരണ ആക്ടിലെ സെക്ഷന്‍ 24 പ്രകാരമാണ് മേത്തയ്ക്ക് ചുമതല നല്‍കിയിട്ടുള്ളത്. മേത്തയുടെ സഹായത്തിനായി തുറമുഖ സെക്രട്ടറി സഞ്ജയ് എം കൗളിനെ നിയോഗിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest