Connect with us

Covid19

മഹാരാഷ്ട്രയില്‍ അഞ്ചുപേര്‍ക്കു കൂടി കൊവിഡ്; രാജ്യത്തെ രോഗബാധിതര്‍ 1251

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ഇന്ന് അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1251 ആയതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. 47 പേര്‍ രോഗം ബാധിച്ച് മരിച്ചപ്പോള്‍ 102 പേര്‍ക്ക് അസുഖം ഭേദമായി.

മഹാരാഷ്ട്ര സംസ്ഥാനത്ത് മുംബൈയില്‍ ഒരാള്‍ക്കും പൂനൈയിലും ബുല്‍ധാനയിലും രണ്ടു വീതമാളുകള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 225 ആയി ഉയര്‍ന്നു.

Latest