Covid19
ലോകത്ത് കൊവിഡ് മരണം 37,000 പിന്നിട്ടു; പല രാജ്യങ്ങളിലും രോഗവ്യാപനം അതിവേഗത്തില്‍

ന്യൂഡല്‍ഹി | ആഗോള തലത്തില്‍ കൊവിഡ് മരണം 37,000 പിന്നിട്ടു. 7,83000 ല്‍ പരം പേര്‍ക്ക് വൈറസ് പിടിപെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് സ്പെയിനിലാണ്- 913 പേര്‍. ഇതോടെ ഇവിടെ ആകെ മരണം 7,716 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ഫെര്‍ണാണ്ടോ സിമോണിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലും വൈറസ് ബാധ അതിവേഗം പടരുകയാണ്. ഇവിടെ 20,000ത്തില്‍ അധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.
ഇറ്റലിയില്‍ 812 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 11,591 ആയി. റോമില്‍ കര്‍ദിനാള്‍ എയ്ഞ്ചലോ ഡി ഡൊണോറ്റിസിന് കൊവിഡ് സ്ഥിരീകരിച്ചു. പേഴ്‌സണല്‍ സ്റ്റാഫിലെ അംഗത്തിന് രോഗം സ്ഥിരീകരിച്ചതോടെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിരീക്ഷണത്തിലാണ്. ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 418 പേര്‍ മരിച്ചു. ബ്രിട്ടനില്‍ മരണം 1400 കടന്നു. ജര്‍മനിയില്‍ മരണം 700നടുത്താണ്. ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത് 66000ത്തില്‍ പരമാളുകള്‍ക്കാണ്.