Connect with us

Ongoing News

അഥിതി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിന് പട്ടാമ്പിയിൽ സി ഐ ടിയു നേതാവിനെതിരെ കേസ് എടുത്തു

Published

|

Last Updated

പാലക്കാട് | പട്ടാമ്പിയിൽ അഥിതി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിന് സി ഐ ടി യു നേതാവിനെതിരെ കേസ് എടുത്തു. സി ഐ ടി യു അതിഥി തൊഴിലാളി യൂനിയൻ പട്ടാമ്പി ഡിവിഷൻ സെക്രട്ടറി സക്കീർ ഹുസൈനെതിരെയാണ് പട്ടാമ്പി പോലീസ് കേസെടുത്തത്.

ഐ പി സി 109, 188, 269, 270,153 വകുപ്പുകൾ പ്രകാരമാണ് കേസ്. അഥിതി തൊഴിലാളികളെ താമസ സ്ഥലത്ത് നിന്നും ഇറക്കി വിട്ടതിന് ആറ് പേർക്കെതിരെയും പട്ടാമ്പി കേസെടുത്തു.

Latest