Connect with us

Covid19

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിര്‍ത്തലാക്കി, എല്ലാവരും വീട്ടില്‍ തുടരണം: ഇന്ത്യന്‍ സ്ഥാനപതി

Published

|

Last Updated

അബൂദബി | കൊവിഡ് വൈറസിനെതിരെ യു എ ഇ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികള്‍ ഇന്ത്യന്‍ സമൂഹം കര്‍ശനമായി പാലിക്കണമെന്ന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ യു എ ഇ താത്ക്കാലികമായി നിര്‍ത്തിവച്ചതായും ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ ഓരോരുത്തരും നിലവില്‍ എവിടെയാണോ അവിടെ തന്നെ തുടരുക എന്നതാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നയം. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളെയും അനുബന്ധ സ്ഥാപനങ്ങളെയും അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ സമീപിക്കാവൂ. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താത്ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കായി നയതന്ത്ര കാര്യാലയങ്ങളുടെ ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള ശ്രമങ്ങളിലൂടെ വൈറസിനെ തടയാനാകുമെന്നും പവന്‍ കുമാര്‍ പറഞ്ഞു.

Latest