Connect with us

Covid19

സംസ്ഥാനത്ത് ഒരാള്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

തൊടുപുഴ | ഇടുക്കിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനുമായി ഇടപഴകിയ ചെറുതോണി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2000 കവിഞ്ഞു. ഇന്ന് മാത്രം മൂന്ന് പേരെ ആശുപത്രിയിലും 338 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

Latest