Connect with us

International

തൃശൂര്‍ സ്വദേശി ഒമാനില്‍ വെട്ടേറ്റ് കൊല്ലപ്പെട്ടു

Published

|

Last Updated

മസ്‌കത്ത് | ഒമാനിലെ ബുറൈമിയില്‍ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി (35) ആണ് കൊല്ലപ്പെട്ടത്. തലക്കേറ്റ മാരക മുറിവാണ്മരണകാരണം. നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രാജേഷിനൊപ്പം മുറിയില്‍ താമസിച്ചു വന്നിരുന്ന പാകിസ്ഥാന്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം ബുറൈമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച്
റോയല്‍ ഒമാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു

Latest