Connect with us

Covid19

സമൂഹവ്യാപന സാധ്യത തള്ളിക്കളയാനാകില്ല; മദ്യാസക്തി രോഗികള്‍ക്ക് മദ്യം മരുന്നല്ല: കെജിഎംഒഎ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തു കൊവിഡ് സമൂഹവ്യാപനസാധ്യത തള്ളിക്കളയാനാവില്ലെന്നു സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. കേരളത്തില്‍ ജലദോഷപ്പനി വര്‍ധിക്കുന്നതു സൂചനയായി കാണണം. ഇക്കാര്യത്തില്‍ ശാസ്ത്രീയപരിശോധന വേണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കണം.

മദ്യാസക്തിയുള്ളവര്‍ക്കു മദ്യം നല്‍കാനുള്ള തീരുമാനം അധാര്‍മികമാണ്. അത് ഉടന്‍ പിന്‍വലിക്കണം. മദ്യാസക്തിക്കു മരുന്ന് മദ്യമല്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന അത്യന്തം ദൗര്‍ഭാഗ്യകരമാണ്. ആധുനിക വൈദ്യശാസ്ത്രത്തില്‍ മദ്യാസക്തി രോഗമുള്ളവര്‍ക്ക് മദ്യം മരുന്നായി ഉപയോഗിക്കാറില്ല. മറ്റ് ചികിത്സാമാര്‍ഗങ്ങളാണ് സ്വീകരിക്കുന്നതെന്നും കെജിഎംഒഎ പറയുന്നു

. മദ്യാസക്തി മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest