Connect with us

National

നടന്നു നാട്ടിലെത്താന്‍ ശ്രമിച്ചയാള്‍ 200 കിലോമീറ്റര്‍ പിന്നിട്ട ശേഷം കുഴഞ്ഞുവീണു മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ ലഭിക്കാതായ സാഹചര്യത്തില്‍ കാല്‍നടയായി നാട്ടിലേക്ക് യാത്ര തിരിച്ച യുവാവ് വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലെ മുറൈനയിലേക്ക് നടന്ന രണ്‍വീര്‍ സിംഗ് (38) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഡല്‍ഹി തുഗ്ലക്കാബാദില്‍ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു രണ്‍വീര്‍ സിംഗ്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേര്‍കൂടി ഒപ്പം യാത്രയിലുണ്ടായിരുന്നു.

200 കിലോമീറ്ററോളം പിന്നിട്ട് ആഗ്രയിലെത്തിയ ശേഷമാണ് നെഞ്ചുവേദന അനുഭവപ്പെടുന്നതായി ഇയാള്‍ കൂടെയുണ്ടായിരുന്ന രണ്ടുപേരോട് പറഞ്ഞത്. കുറച്ചു സമയത്തിനകം കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. മൂന്നു ദിവസത്തോളം വിശ്രമമില്ലാതെ യാത്ര ചെയ്താണ് മൂവരും ആഗ്രയിലെത്തിയത്. മുറൈനയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് മരണം സംഭവിച്ചത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട നിരവധി തൊഴിലാളികളാണ് വന്‍ നഗരങ്ങളില്‍ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കൂട്ടപ്പലായനം നടത്തുന്നത്. വാഹനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ എല്ലാവരും കാല്‍നടയായാണ് യാത്ര.

---- facebook comment plugin here -----

Latest