Connect with us

Covid19

കൊവിഡില്‍ നിന്ന് വിമുക്തി നേടി കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ

Published

|

Last Updated

ഒട്ടോവ | കൊവിഡ് ബാധിച്ച് ചികിത്സയാലിയിരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയര്‍ രോഗവിമുക്തി നേടി. മാര്‍ച്ച് 12-നാണ് ഇവര്‍ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെയാണ് സോഫിക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്.

സോഫിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ട്രുഡോയും മക്കളുമെല്ലാം നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ല.

Latest