Connect with us

National

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 900 കടന്നു; മരണം 22

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 900 കടന്നു. കേരളത്തിലും ഗുജറാത്തിലും ഓരോരുത്തർ കൂടി മരിച്ചതോടെ മരണസംഖ്യ 22 ആയും ഉയര്‍ന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ശ്രീനഗര്‍, കേരളം, കര്‍ണാടക, ഹിമാചല്‍, പഞ്ചാബ്, ബീഹാര്‍, ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് കൊറോണ വൈറസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

940 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 46 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 84 പേര്‍ സുഖം പ്രാപിച്ചു. 835 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

കേരളത്തിൽ ഇതുവരെ 176 പേർക്കാണ് വെെറസ് ബാധ സ്ഥിരീകരിച്ചത്. 163 പേർ നിലവിൽചികിത്സയിൽ കഴിയുന്നുണ്ട്. 12 പേർ സുഖം പ്രാപിച്ചു.

അതിനിടെ, കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ നാലാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശനമായി ലോക്ക്ഡൗണ്‍ നടപ്പാക്കുന്നുണ്ട്. പൊതുഗതാഗതം ലഭ്യമല്ലാത്തതിനാല്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല.

Latest