Connect with us

Covid19

കേരളത്തില്‍ ആദ്യ കൊവിഡ് മരണം; മരിച്ചത് മട്ടാഞ്ചേരി സ്വദേശി

Published

|

Last Updated

തിരുവനന്തപുരം |സംസ്ഥാനത്ത് ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 69കാരനാണ് മരിച്ചത്.

എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയായ  ഇദ്ദേഹം ഈ മാസം 16നാണ് ദുബൈയില്‍നിന്നെത്തിയത്. ഇന്ന് രാവിലെ എട്ടിനായിരുന്നു മരണം.ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗബാധയും ഇയാള്‍ക്കുണ്ടായിരുന്നുവെങ്കിലും മരണകാരണം കൊവിഡ്ബാധതന്നെയാണെന്ന് അറിയുന്നു.തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു

ഇദ്ദേഹത്തിന്‍രെ ഭാര്യക്കും ഇദ്ദേഹം വന്ന ടാക്‌സിയിലെ ഡ്രൈവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ചികിത്സയിലാണ്. ഇയാള്‍ വന്ന വിമാനത്തിലെ യാത്രക്കാരും താമസിച്ച ഫഌറ്റിലുള്ളവരും നിരീക്ഷണത്തിലാണ് . ടാക്‌സി ഡ്രൈവറുമായി അടുത്ത് ഇടപഴകിയവും നിരീക്ഷണത്തിലാണ്‌

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.സര്‍ക്കാറിന്റെ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരം നടത്തുക. കടുത്ത നിയന്ത്രണങ്ങളോടെയാകും സംസ്‌കാരം