Connect with us

Covid19

92 പേര്‍ക്കു കൂടി കൊവിഡ്; കനത്ത ആരോഗ്യ സുരക്ഷയില്‍ സഊദി

Published

|

Last Updated

ദമാം | ആരോഗ്യ സുരക്ഷയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ സഊദിയില്‍ 92 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,104 ആയതായി സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതുതായി രോഗം കണ്ടെത്തിയവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 82 പേര്‍ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും.

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തലസ്ഥാനമായ റിയാദിലാണ്. 46 പേര്‍ക്കാണ് ഇവിടെ പുതിയായി വൈറസ് ബാധ കണ്ടെത്തയിരിക്കുന്നത്. മദീന (19), ഖത്വീഫ് (10) , ജിദ്ദ (7), ദമാം (4), ബുറൈദ (2), അല്‍-ഹുഫുഫ് (1), അല്‍-ഖോബാര്‍ (1) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. സാമൂഹിക സമ്പര്‍ക്കം കുറയ്ക്കണമെന്നും ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും മന്ത്രാലയ വക്താവ് നിര്‍ദേശിച്ചു.

Latest