Connect with us

Sports

കൊവിഡിനെ തോൽപ്പിക്കാൻ ക്രിക്കറ്റ് താരങ്ങളും; സച്ചിന്റെ വക ₹50 ലക്ഷം

Published

|

Last Updated

മുംബൈ | ലോകത്തെ പിടിച്ച് കുലുക്കിയ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കായിക രംഗത്തെ പ്രമുഖർക്കൊപ്പം ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറും രംഗത്ത്. പ്രധാനമന്ത്രിയുടേയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതമാണ് സച്ചിൻ നൽകിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. പൂനെയിലുള്ള ദിവസ വേതനക്കാർക്കായി മുകുൾ മാധവ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിലൂടെ ഒരു ലക്ഷം രൂപ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണി സംഭാവന ചെയ്തു.

ഇന്ത്യൻ കായിക രംഗത്തുനിന്നും ഒട്ടേറെ പേർ കൊവിഡ് രോഗത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി എത്തിയിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പോലീസിന് 4000 മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. കൊറോണക്കെതിരായ പോരാട്ടത്തിൽ തങ്ങളുടെ ശമ്പളം നൽകി കായിക താരങ്ങളായ ബജ്റംഗ് പുനിയയും ഹിമാ ദാസും രംഗത്തെത്തിയിരുന്നു. ബാഡ്മിന്റൺ താരം പി വി സിന്ധു പത്ത് ലക്ഷം രൂപ സംഭാവന ചെയ്തു. സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി പാവങ്ങൾക്കുവേണ്ടി നൽകുമെന്നും പ്രഖ്യാപിച്ചു.