Connect with us

Covid19

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ തുകയാണ് ലഭ്യമാക്കുക. മാര്‍ച്ച് 31 ന് മുമ്പ് വിതരണം പൂര്‍ത്തിയാക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാക്കി തുക വിഷുവിന് മുമ്പ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 55 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് 2400 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നത്. ബേങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അതിലൂടെയും ഇല്ലാത്തവര്‍ക്ക് വീട്ടിലെത്തിച്ചും നല്‍കാനാണ് തീരുമാനം. കൊവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളെല്ലാം പാലിച്ചുള്ള പെന്‍ഷന്‍ വിതരണത്തിനായി 1564 സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.