Connect with us

Techno

മികച്ച ഓഫറുമായി മൊബൈൽ കമ്പനികൾ

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 വ്യാപനം തടയാനായി രാജ്യം 21 ദിവസം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ആകർഷകമായ ഓഫറുമായി മൊബൈൽ കമ്പനികൾ. ജിയോ, എയർടെൽ, വോഡഫോൺ തുടങ്ങിയ കന്പനികളാണ് 300 രൂപക്ക് താഴെ ദിവസേന 1.5 മുതൽ രണ്ട് ജി ബി വരെയുള്ള ഓഫറുമായി രംഗത്തെത്തിയത്.

251 രൂപയുടെ പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. 51 ദിവസം കാലാവധിയുളള പ്ലാനിൽ പ്രതിദിനം രണ്ട് ജി ബി ഡാറ്റയാണ് നല്‍കുന്നത്. അതായത് കാലാവധി പൂര്‍ത്തിയാകും മുന്പ് 102 ജി ബി ഡാറ്റ ലഭിക്കും. 300 എം ബി പി എസ് വേഗതയാണ് ലഭിക്കുക. 249 രൂപക്ക് 1.5 ജി ബി ഡാറ്റയുമായി എയർടെലും വോഡാഫോണും രംഗത്തെത്തിയിട്ടുണ്ട്.

Latest