Connect with us

Covid19

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ റേഷന്‍; ബിപിഎല്ലുകാര്‍ക്ക് ഭക്ഷ്യകിറ്റ്

Published

|

Last Updated

തിരുവനന്തപുരം | രാജ്യം 21 ദിവസത്തിലേക്ക് അടച്ചുപൂട്ടിയ സാഹചര്യത്തില്‍ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടല്‍. സംസ്ഥാനത്തെ എല്ലാ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യാനാണ് തീരുമാനം. 15 കിലോ അരി ഉള്‍പ്പെടെ ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളാണ് കിറ്റിലുണ്ടാവുക.ഇതിന് പുറമെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യം റേഷനും അനുവദിക്കും.15 കിലോ അരിയാണ് ഇവര്‍ക്ക് നല്‍കുക

21 ദിവസം ബെവ്‌കോയുടെ മദ്യവില്‍പ്പന ശാലകള്‍ അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചു.ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. റേഷന് പുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങള്‍നല്‍കുന്നത്.

മാവേലി സ്‌റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളില്‍ എത്തിക്കുക ഈ രണ്ട് സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്.

റേഷന്‍ കടകളിലൂടെ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയുണ്ട് എന്നത് കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ആലോചിക്കുന്നത്

സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ(റേഷന്‍) സമയക്രമത്തിലും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്.

രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണിവരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.

 

Latest