Connect with us

National

കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടിക്കിട്ടതിന് ഡോക്ടര്‍ ദമ്പതികള്‍ രാജിവെച്ചു; ഉടന്‍ മടങ്ങിയെത്താന്‍ കര്‍ശന നിര്‍ദേശം

Published

|

Last Updated

റാഞ്ചി | കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭം ജില്ലയിലെ ഡോക്ടര്‍മാരായ അലോക് ടിര്‍ക്കിയും ഭാര്യ സൗമ്യയുമാണ് രാജിവെച്ചത്. വാട്‌സാപ്പിലൂടെയും തുടര്‍ന്ന് ജി മെയിലിലൂടെയുമാണ് ഇരുവരും രാജി സമര്‍പ്പിച്ചത്.

അവശ്യഘട്ടത്തില്‍ രാജിവെച്ച ഇരുവരോടും ഉടന്‍ ജോലിയില്‍ ഹാജരാകാന്‍ വെസ്റ്റ് സിങ്ഭം സിവില്‍ സര്‍ജനായ മഞ്ജു ദുബെ ആരോഗ്യ സെക്രട്ടറി ഡോ. നിതിന്‍ മദന്‍ കുല്‍ക്കര്‍ണി ആവശ്യപ്പെട്ടു. ഹാജരാകാത്ത പക്ഷം ഇവര്‍ക്കെതിരെ എപ്പിഡമിക് ഡിസീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ദുബെ അറിയിച്ചു.

ഇതിന് പുറമെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റജിസ്‌ട്രേഷന്‍റദ്ദാക്കുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ധുംക മെഡിക്കല്‍ കോളജില്‍ നിന്നും രാജിവെച്ച ഡോ. അലോക് അടുത്തിടെയാണ് സദാര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്ന്ദിവസം മുമ്പ് കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്കിടുകയായിരുന്നുവെന്നും ഡോ ദൂബെ പറഞ്ഞു.

എന്നാല്‍ ആശുപത്രിക്കുള്ളിലെ രാഷ്ട്രീയക്കളിയുടെ ഇരായാണ്താനെന്നാണ് ഡോ ടിര്‍ക്കിപറയുന്നത്. ഭാര്യയും ഡോക്ടറുമായ സൗമ്യയ്ക്കും തന്റെ സഹോദരിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇതിനാലാണ്താന്‍ രാജിവെച്ചതെന്നാണ് ഡോക്ടറുടെ വിശദീകരണം.